Latest News

ബ്രേക്കില്ലാതെ ഇന്ധന നിരക്ക്; പെട്രോളിന് പുറമെ ഡീസല്‍ വിലയും കുതിക്കുന്നു

കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 28 പൈസയാണ് വര്‍ധിപ്പിച്ചത്

Petrol, Diesel, Oil Price

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡീസലിന് രണ്ട് രൂപ 28 പൈസയാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് ഒരു രൂപ 29 പൈസയും.

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍ 104 രൂപ 63 പൈസയാണ്. ഡീസല്‍ വില 96 രൂപയിലേക്ക് അടുക്കുകയാണ്. 95 രൂപ 99 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102 രൂപ 73 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 95 രൂപ 85 പൈസയും.

കോഴിക്കോട് പെട്രോള്‍ വില 103 രൂപയിലേക്ക് അടുക്കുകയാണ്. പെട്രോള്‍ ഒരു ലിറ്ററിന് 102 രൂപ 84 പൈസയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്തെ നിരക്കിന് സമാനമാണ് കോഴിക്കോടും ഡീസല്‍ വില. ഒരു ലിറ്ററിന് 95 രൂപ 99 പൈസയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വില തുടര്‍ച്ചയായി കൂടുന്നത്.

Also Read: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel todays price oct 3

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express