തിരുവനന്തപുരം: പെട്രോളിന് തിരുവനന്തപുരത്ത് വില 78.47 രൂപ. 2013 ന് ശേഷമുളള ഏറ്റവും ഉയർന്ന നിരക്കാണിത്. 2013 ൽ കൊച്ചിയിലാണ് പെട്രോൾ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയത്. ഡീസൽ വിലയും സർവ്വകാല റെക്കോർഡിലാണ്. തിരുവനന്തപുരത്ത് ഡീസലിന് 71.33 രൂപയാണ് വില.

ഈ മാസം ഒന്നിനു ശേഷം പെട്രോൾ വില 50 പൈസയിലധികവും ഡീസൽ വില ഒരു രൂപയ്ക്കു മുകളിലും കൂടി. കഴിഞ്ഞ മാസം ഡീസൽ വില രണ്ടര രൂപയും പെട്രോൾ വില രണ്ടു രൂപയ്ക്കു മുകളിലും കൂടിയിരുന്നു.

രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു വിലക്കയറ്റത്തിനു കാരണം. രാജ്യാന്തര തലത്തിൽ 2014നു ശേഷമുള്ള ഉയർന്ന നിലവാരത്തിലാണ് എണ്ണവില.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ