Latest News

ഇന്ധനവില ‘എയറിൽ’; സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു, ഇനിയും ഉയരും

രാജ്യത്ത് പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില കുതിച്ചുയരുകയാണ്

Petrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പെട്രോൾ വില 90 കടന്നു. ഇതാദ്യമായാണ് പെട്രോൾ വില 90 കടക്കുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ ഒൻപത് പൈസയാണ് വില. പാറശാലയിൽ 90 രൂപ 22 പൈസ. ഇന്ന് പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വർധിച്ചു. കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 82 രൂപ 66 പൈസയും പെട്രോളിന് 88 രൂപ 30 പൈസയുമായി. തുടര്‍ച്ചയായ അഞ്ചാംദിവസമാണ് വില കൂട്ടുന്നത്. വരും ദിവസങ്ങളിലും ഇന്ധനവില വർധിക്കാനാണ് സാധ്യത.

രാജ്യത്ത് പ്രധാന നഗരങ്ങളിലെല്ലാം ഇന്ധനവില കുതിച്ചുയരുകയാണ്. മുംബൈയിൽ പെട്രോൾ വില 94 രൂപ കടന്നു. ഡൽഹിയിലും പെട്രോൾ വില സർവകാല റെക്കോർഡിൽ എത്തി. ഡൽഹിയിൽ പെട്രോളിന് 88 രൂപ കടന്നു. ബെംഗളൂരുവിൽ പെട്രോൾ വില 90 കടന്നു.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Read Also: യാത്രാ വിലക്ക്: യുഎഇയിൽ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel rate hike in kerala

Next Story
മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍John brittas, pinarayi vijayan, john brittas, raman sreevastava, ldf, government, latest malayalam news, പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ്, രമണ്‍ ശ്രീവാസ്തവ, എല്‍ഡിഎഫ്, സര്‍ക്കാര്‍, പുതിയ മലയാളം വാര്‍ത്തകള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com