ഇന്ധനവിലയിൽ റെക്കോർഡ് വർധന; ഇന്നും കൂട്ടി

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമായി

Petrol Price, Diesel Price, Oil Price

തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവിലയിൽ റെക്കോർഡ് വർധനവ്, ഇന്നും വില കൂട്ടി. ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 105 രൂപ 48 പൈസയും ഡീസലിന് 98 രൂപ 71 പൈസയുമായി.

കൊച്ചിയില്‍ പെട്രോളിന് 103 രൂപ 55 പൈസയും, ഡീസലിന് 96 രൂപ 89 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 103 രൂപ 87 പൈസയും ഡീസലിന് 97 രൂപ നാല് പൈസ എന്ന നിലയിലാണ്.

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ പെട്രോളിന് 2 രൂപ 7 പൈസയുടെയും ഡീസലിന് 3 രൂപ 6 പൈസയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിൽ ചെറിയ കുറവ് രേഖപ്പെടുത്തി. ബ്രെന്റ ക്രൂഡ് വില ബാരലിന് 82 ഡോളറില്‍ നിന്നും 80 ഡോളറായാണ് കുറഞ്ഞത്.

Also Read: പ്ലസ് വണ്‍ പ്രവേശനം: 1.22 ലക്ഷം സീറ്റുകള്‍ ലഭ്യം; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price record hike continues

Next Story
മിനിക്കോയ് തീരത്തുനിന്ന് ആയുധങ്ങളും ലഹരി മരുന്നും പിടികൂടിയ സംഭവം: മുഖ്യസൂത്രധാരന്‍ പിടിയില്‍NIA, minicoy island drug trafficking case, minicoy island drug trafficking case NIA, minicoy island drug trafficking case arrest NIA ,Vizhinjam arms case, Vizhinjam arms case arrest NIA, minicoy island drug trafficking case LTTE, Vizhinjam arms case LTTE, Vizhinjam arms case arrest Sri Lankan national, minicoy island drug trafficking case Sri Lankan national, latest news, kerala news, indaian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X