scorecardresearch

ഇന്ധന വില കുതിക്കുന്നു, ഇന്നും വർധിപ്പിച്ചു

ണ്ടാഴ്ചയ്ക്കിടെ ഇത് പത്താം തവണയാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്

ഇന്ധന വില കുതിക്കുന്നു, ഇന്നും വർധിപ്പിച്ചു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍ ഒരു ലിറ്ററിന് 28 പൈസയാണ് കൂട്ടിയത്. ഡീസലിന് 32 പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് പെട്രോള്‍ വില 94.85 ആയി ഉയര്‍ന്നു. തലസ്ഥാനത്ത് ഡീസലിന് 89.79 രൂപയാണ്. അതേസമയം, കൊച്ചിയില്‍ പെട്രോള്‍ വില 93 കടന്നു. 93.07 രൂപയാണ് ഒരു ലിറ്ററിന്. ഡീസലിന് 88.12 ആണ് ഇന്നത്തെ വില.

രണ്ടാഴ്ചയ്ക്കിടെ ഇത് പത്താം തവണയാണ് ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ ആരംഭിച്ചത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ധനവാണ് പെട്രോളിനും ഡീസലിനുമുണ്ടായത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petrol diesel price kerala may 18

Best of Express