Latest News

ഇന്ധനവിലയിൽ നേരിയ കുറവ്; വില കുറയുന്നത് തുടർച്ചയായ രണ്ടാം ദിവസം

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിക്കടിയുള്ള വില വർധനവിന് ഒരു ശമനമുണ്ടായത്. ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്

Petrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണ വിലയിൽ വൻ ഇടിവുണ്ടായി. 13 ദിവസത്തിനിടെ ക്രൂഡ് വില 529 രൂപ കുറഞ്ഞു. പക്ഷേ ഇന്ധന വിലയിൽ വന്ന കുറവ് 39 പൈസ മാത്രം.

പെട്രോള്‍ ലിറ്ററിന് 91.05 രൂപയും ഡീസല്‍ 85.63 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടര്‍ന്ന പെട്രോള്‍, ഡീസല്‍ വില ബുധനാഴ്‌ച നേരിയ തോതില്‍ കുറഞ്ഞിരുന്നു. ബുധനാഴ്‌ച കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില.

Read Also: മഹാദേവനും അപ്പുകുട്ടനും തോമസ് കുട്ടിയും ഗോവിന്ദകുട്ടിയും ബിഗ്ഗ്‌ബോസ് വീട്ടിൽ; ട്രോൾ വീഡിയോ

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിക്കടിയുള്ള വില വർധനവിന് ഒരു ശമനമുണ്ടായത്. ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price kerala india updates

Next Story
2456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 2060 പേർക്ക് രോഗമുക്തിKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express