ഇന്ധനവില കുതിക്കുന്നു; ഇന്നും വില കൂട്ടി

പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്

Petrol, Diesel

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 104.91 രൂപയായും ഡീസൽ വില 98.04 രൂപയായും ഉയര്‍ന്നു.

കൊച്ചിയില്‍ പെട്രോളിന് 102.85 രൂപയും ഡീസലിന് 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോൾ വില 103.16 രൂപയായും ഡീസൽ വില 96.37 രൂപയായും ഉയര്‍ന്നു.

കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ ഏകദേശം രണ്ടര രൂപയുടെ വർധനവാണ് ഡീസൽ വിലയിൽ ഉണ്ടായത്. പെട്രോളിന് ഏകദേശം ഒന്നര രൂപയോളവും വർധിച്ചു.

Also Read: ഇന്ന് പരക്കെ മഴ സാധ്യത; ഇടുക്കിയിൽ റെഡ് അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hiked again

Next Story
കനത്ത മഴ: പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽRain Updates, Kerala Weather
The moderation of comments is automated and not cleared manually by malayalam.indianexpress.com