ഡീസല്‍ വില കൂട്ടി; വര്‍ധനവ് മൂന്ന് ദിവസത്തിനിടെ രണ്ടാം തവണ

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്

Petrol price, Diesel

കൊച്ചി: സംസ്ഥാനത്ത് ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലീറ്ററിന് 26 പൈസയാണ് കൂട്ടിയത്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഡീസല്‍ ഒരു ലിറ്ററിന് 96 രൂപ 13 പൈസയാണ് വില. എറണാകുളത്ത് 93 രൂപ 93 പൈസയും കോഴിക്കോട് 94 രൂപ 03 പൈസയുമാണ് ഇന്നത്തെ വില.

അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 70 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.35 രൂപയും കോഴിക്കോട് 101.86 രൂപയുമാണ് പെട്രോള്‍ നിരക്ക്.

Also Read: ഇളവുകള്‍ ഇന്ന് മുതല്‍; ബാറുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike update sep 26

Next Story
ഗുലാബ് ചുഴലിക്കാറ്റ് കര തൊടാൻ ആരംഭിച്ചു; ആന്ധ്രയിൽ രണ്ട് മരണം; കേരളത്തിൽ യെല്ലോ അലർട്ട്Gulab Cyclone, Weather Update
The moderation of comments is automated and not cleared manually by malayalam.indianexpress.com