Latest News

ഇന്ധന വിലവര്‍ധന: കേന്ദ്രം അധികഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്ന് തോമസ് ഐസക്‌

വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ നഷ്ടമാക്കി

kerala state budget 2019-20, kerala state budget 2019 amount, കേരള ബജറ്റ്, kerala budget 2019 total amount, കേരള ബജറ്റ് 2019-2020, kerala budget 2019, kerala budget 2019 amount, finance minister, dr tm thomas isaac, finance minister tm thomas isaac, state budget, kerala state budget, kerala state budget live, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ തീരുവ വര്‍ധിപ്പിച്ചതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി ടി.എം.തോമസ് ഐസക്. ക്രൂഡോയില്‍ വിലക്കുറവ് ഉപയോഗിക്കാതെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. വട്ടുപിടിച്ച നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ നഷ്ടമാക്കി. കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവ് നല്‍കി ജനങ്ങള്‍ക്കു മേല്‍ കൂടുതല്‍ ഭാരം കയറ്റിവയ്ക്കുകയാണെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

Read More: പെട്രോളിനും ഡീസലിനും വില കൂട്ടി

രാജ്യാന്തര എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചത്. പെട്രോളിന് പ്രത്യേക എക്സൈസ് തീരുവ ലിറ്ററിന് 2 മുതൽ 8 രൂപ വരെയും ഡീസലിന് 4 രൂപ വരെയും വർധിപ്പിച്ചതായി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിനുള്ള കേന്ദ്ര നികുതി 22 രൂപ 98 പൈസയായി.

പെട്രോളിന് റോഡ് നികുതി ലിറ്ററിന് ഒരു രൂപ വീതവും ഡീസലിന് 10 രൂപയും ഉയർത്തി. എക്സൈസ് തീരുവ വർധിക്കുന്നത് സാധാരണയായി എണ്ണവില ഉയരാൻ ഇടയാക്കും. സംസ്ഥാന നികുതി 16.22 രൂപയാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയില്‍ പകുതിയിലേറെ ഇതോടെ കേന്ദ്രസംസ്ഥാന നികുതിയായി മാറി. വെള്ളിയാഴ്ച അർധ രാത്രിമുതൽ തീരുവ പ്രാബല്യത്തിൽ വന്നു. രണ്ടു പ്രത്യേക ഉത്തരവുകളിലൂടെയാണ് തീരുവ ഉയർത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike thomas issac criticizes central government

Next Story
പെട്രോളിനും ഡീസലിനും വില കൂട്ടിPetrol Diesel Price Hiked,പെട്രോൾ ഡീസൽ വില, പെട്രോൾ വില, ഡീസൽ വില, petrol pump near me, Petrol price today, petrol price kochi, Petrol Diesel Price Today, Petrol Diesel price in kerala, Diesel Price Today, Diesel price in Kochi, Diesel Price in Kerala, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express