Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കുറയുന്ന ലക്ഷണമില്ല; ഇന്ധനവില ഇന്നും കൂടി

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ട് ശതമാനം വര്‍ധിച്ച് 62 ഡോളറായി

Petrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില, LPG, LPG Rate Hike,

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 39 പൈസയും, കൊച്ചിയില്‍ 88 രൂപ 60 പൈസയുമായി. തിരുവനന്തപുരത്ത് ഡീസലിന് 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് രണ്ട് ശതമാനം വര്‍ധിച്ച് 62 ഡോളറായി.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Read Also: ഡൽഹി, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ പ്രകമ്പനങ്ങൾ; ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം താജികിസ്താൻ

2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയപ്പോള്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയില്‍ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതില്‍ നിര്‍ണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നാല്‍ എണ്ണ വില കുറയ്ക്കാന്‍ വഴിയൊരുക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike narendra modi bjp

Next Story
പെരുമ്പാവൂരിൽ നിന്ന് ഗുവാഹത്തിയിലേക്ക്; ഏഴ് സംസ്ഥാനങ്ങൾ കടന്ന് ഈ ബസ് സർവീസ്kerala, kerala to west bengal bus route, kerala assam bus service, kerala Odisha buses today, migrant workers, indian express news, പെരുമ്പാവൂർ, ഗുവാഹത്തി, പെരുമ്പാവൂർ ഗുവാഹത്തി, ബസ് സർവീസ്, കേരളം, ബംഗാൾ, അസം, ആസാം, ഒഡീഷ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com