Latest News

ഇന്ധനനിരക്ക് വർധിച്ചു; കേരളത്തിൽ സെഞ്ച്വറി കടന്ന് പെട്രോൾ വില

കഴിഞ്ഞ 22 ദിവസത്തിനിടെ ഇത് 12-ാം തവണയാണ് ഇന്ധനനിരക്ക് ഉയരുന്നത്

Petrol, Diesel

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 22 ദിവസത്തിനിടെ ഇത് 12-ാം തവണയാണ് ഇന്ധന നിരക്ക് ഉയരുന്നത്.

പുതിയ വര്‍ധനവോടെ സംസ്ഥാനത്തെ പെട്രോള്‍ വില 100 കടന്നു. പാറശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100 രൂപ നാല് പൈസയാണ് ഇന്നത്തെ നിരക്ക്. അതേസമയം, തിരുവനന്തപുരത്തെ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. പെട്രോളിന് 99.80 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 97.72 രൂപയും ഡീസലിന് 93.10 രൂപയുമാണ്.

ഇടുക്കി പൂപ്പാറ, ആനച്ചാല്‍ എന്നിവിടങ്ങളിലും ഇന്ധനവില നൂറ് കടന്നിട്ടുണ്ട്. അണക്കരയിൽ 99.92, കുമളി 99.57 എന്നിങ്ങനെയാണ് പെട്രോൾ വില.

Also Read: ഇന്ധനവില കുതിപ്പ് തുടരുന്നു; ഇന്നും കൂട്ടി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike kerala today

Next Story
സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾKerala Lockdown, Covid 19
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express