കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്. ഇന്ധനവില വർധനവ് വരും ദിവസങ്ങളിലും തുടരുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 84 രൂപ 15 പൈസയാണ് വില. നാളെ ഇത് 85 കടന്നേക്കും. ഒരു ലിറ്റർ ഡീസലിന് 77.86 പൈസയായി. കൊച്ചിയിൽ പെട്രോൾ വില 82.48 ലേക്ക് എത്തി. 21 പൈസയാണ് ഇന്ന് വർധിച്ചത്. കൊച്ചിയിൽ ഡീസൽ വില 76.38 പൈസയായി.

Read Also: സർക്കാർ നിർദേശിച്ച സ്ഥലത്തേക്ക് മാറിയാൽ ചർച്ച; കർഷകർക്ക് മുന്നിൽ ഉപാധിവച്ച് അമിത് ഷാ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാൻ കാരണം. പത്ത് ദിവസത്തിനിടെ, ഒരു ലിറ്റർ പെട്രോളിന് ഒരു രൂപയിലധികം ഉയർന്നു. ഡീസലിന് രണ്ട് രൂപയുടെ അടുത്തും വർധിച്ചു. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 45 ഡോളർ കടന്നു. ബ്രെൻഡ് ക്രൂഡിന്റെ വില 48 ഡോളർ കടന്നു. ഇന്ത്യൻ എണ്ണക്കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിർണയം നവംബർ 20 നാണ് പുനരാരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.