Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

ചില ദിവസങ്ങളിൽ കൂടും ചില ദിവസങ്ങളിൽ കുറയും, വണ്ടി ഉന്തി പ്രതിഷേധിക്കാൻ വേറെ ആൾക്കാരുണ്ട്; ഇന്ധനവില വർധനവിൽ സുരേന്ദ്രൻ 

“പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം ചെയ്യും. അതൊന്നും അത്ര വലിയ ആനക്കാര്യമല്ല,” കെ.സുരേന്ദ്രൻ

Kerala Local Body election 2020, തദ്ദേശ തിരഞ്ഞെടുപ്പ്, ബിജെപി, BJP k surendran about localbody election result, bjp, iemalayalam, ഐഇ മലയാളം

കൊച്ചി: ഇന്ധനവില വർധനവിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചില ദിവസങ്ങളിൽ വില കൂടുമെന്നും ചില ദിവസങ്ങളിൽ കുറയുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഇന്ധനവില വർധനവിന് പ്രധാന കാരണം യുപിഎ സർക്കാരാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ധനവില നിർണയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിന്ന് എടുത്ത് കളഞ്ഞത് കോൺഗ്രസാണ്. ഇന്ധനവില തീരുമാനിക്കാനുള്ള അവകാശം സ്വകാര്യവൽക്കരിക്കുകയാണ് യുപിഎ സർക്കാർ ചെയ്‌തത്. കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് പെട്രോളിന് 87 രൂപ വരെ ഉയർന്നിട്ടുണ്ടെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ധനവില തീരുമാനിക്കാനുള്ള അവകാശം സ്വകാര്യവൽക്കരിച്ച യുപിഎ സർക്കാർ നിലപാട് തിരുത്തിക്കൂടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ‘അത് എളുപ്പത്തിൽ തിരുത്താൻ പറ്റുന്ന കാര്യമല്ല’ എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്റെ മറുപടി.

Read Also: തിരുവനന്തപുരത്ത് വിജയിക്കും, തൃശൂർ ഇങ്ങ് വരണം; ഇന്ധനവില വർധനവിന് കാരണം ഈ സർക്കാരല്ല: സുരേഷ് ഗോപി

“ഇന്ധനവില ചില ദിവസങ്ങളിൽ കൂടും, ചില ദിവസങ്ങളിൽ കുറയും. ആരാണ് ഇതൊക്കെ ശ്രദ്ധിക്കുന്നത്. ഇതൊന്നും ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. തിരഞ്ഞെടുപ്പിൽ ഇതൊന്നും സ്വാധീനിക്കില്ല,” സുരേന്ദ്രൻ പറഞ്ഞു.

‘യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർധനവിനെതിരെ വണ്ടി ഉന്തി പ്രതിഷേധിച്ചില്ലേ,’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വിചിത്രമായ മറുപടിയാണ് സുരേന്ദ്രൻ നൽകിയത്. “ഇപ്പോൾ വണ്ടി ഉന്താൻ വേറെ ആൾക്കാരുണ്ടല്ലോ, അവർ ഉന്തട്ടെ. പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം ചെയ്യും. അതൊന്നും അത്ര വലിയ ആനക്കാര്യമല്ല. ജനക്ഷേമ പ്രവർത്തനങ്ങളാണ് ഞങ്ങളുടെ ലക്ഷ്യം. പാവപ്പെട്ടവർക്ക് ഞങ്ങൾ സൗജന്യമായി അരിയും ധാന്യങ്ങളും നൽകുന്നു. സൗജന്യമായി മരുന്ന് നൽകുന്നു. പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും 5,00 രൂപ വീതം നൽകുന്നു. ഇതൊക്കെ കൊണ്ടാണ് ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യുന്നതും ഞങ്ങൾ ജയിക്കുന്നതും,” സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ സുരേന്ദ്രൻ ആവർത്തിച്ചു. സ്‌പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്നും സ്‌പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണെന്നും സുരേന്ദ്രൻ ആരോപിച്ചു. സര്‍ക്കാര്‍ ഇത് വിശദീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike k surendran bjp

Next Story
Kerala Lottery Sthree Sakthi SS 239: സ്ത്രീശക്തി നറുക്കെടുപ്പ് പത്തിലേക്കു മാറ്റിkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 239, സ്ത്രീശക്തി SS 239, Sthree Sakthi SS 239 draw date, സ്ത്രീശക്തി SS 239 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com