Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി

മേയ് നാലിന് ശേഷം ഇന്ധന വിലയില്‍ വര്‍‍ധനവാണ് സംഭവിക്കുന്നത്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവ് തുടരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ വില 102 കടന്നു. ലിറ്ററിന് 102.19 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 96.1 രൂപയും.

കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 100.42 രൂപയായി. ഡീസല്‍ ലിറ്ററിന് 96 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 100.68 രൂപയും ഡീസലിന് 94.71 രൂപയുമാണ്.

മേയ് നാലിന് ശേഷം ഇന്ധനവിലയില്‍ തുടർച്ചയായ വര്‍‍ധനവാണ് സംഭവിക്കുന്നത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് നിരക്ക് വലിയ തോതില്‍ ഉയര്‍ന്നത്.

Also Read: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike july 7 update

Next Story
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽHartaal, Lockdown, Shutdown, Traders Strike
The moderation of comments is automated and not cleared manually by malayalam.indianexpress.com