ഇരുട്ടടി തുടരുന്നു; ഇന്ധനവില ഇന്നും കൂട്ടി

ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്

Petrol, Diesel

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. ഒരു ലിറ്റർ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു.

ഒരു ലിറ്റർ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില പെട്രോളിന് 106.70 രൂപയാണ്. കൊച്ചിയിലും കോഴിക്കോടും പെട്രോൾ വില 105 ലേക്ക് കടക്കുകയാണ്.

കൊച്ചിയിൽ ഡീസലിന് 98.33 രൂപയും പെട്രോളിന് 104.72 രൂപയുമാണ് ഇന്ന്. കോഴിക്കോട് 98.66 രൂപയാണ് ഡീസൽ വില. 104. 94 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില.

കഴിഞ്ഞ ഒരാഴ്ചയിൽ ഏറെയായുള്ള തുടർച്ചയായ വില വർധനവ് ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങളും ശക്തമാവുകയാണ്.

Also Read: കേരളത്തെ നടുക്കിയ അരുംകൊല; ഉത്ര വധക്കേസിൽ വിധി ഇന്ന്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike in kerala today

Next Story
ഉത്ര വധക്കേസ്: സൂരജ് കുറ്റക്കാരൻ, ശിക്ഷാവിധി 13ന്uthra, ഉത്ര, uthra murder case, sooraj, uthra murder case verdict, ഉത്ര കൊലപാതകം, ഉത്ര വധക്കേസ് വിധി, sooraj arrest, സൂരജ്, murder,snake, പാമ്പ്, kerala police, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com