Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി

ഇന്ന് പെട്രോളിന് 28 പൈസയുടെയും ഡീസലിന് 33 പൈസയുടെയും വർധനവാണ് ഉണ്ടായത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി നാലാം ദിനവും ഇന്ധന വില കൂട്ടി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഓരോ ദിവസവും ഇന്ധന വില വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് പെട്രോളിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 93.25 രൂപയും ഡീസലിന് 87.57 രൂപയുമായി. കൊച്ചിയിൽ ഇന്നത്തെ വില 91.15 പൈസയും, ഡീസൽ വില 87.90 രൂപയുമായി. കോഴിക്കോട് പെട്രോളിന് 91.68 പൈസയും ഡീസലിന് 86.45 പൈസയുമാണ് ഇന്നത്തെ വില.

Read Also: ലോക്ക്ഡൗൺ നാളെ രാവിലെ ആറു മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

ജനുവരി മുതൽ പെട്രോൾ വില കേന്ദ്രം കൂട്ടിയിരുന്നു. ഫെബ്രുവരി മാസത്തിൽ 16 തവണയാണ് പെട്രോൾ വില വർധിപ്പിച്ചത്. എന്നാൽ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ വില കുറച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മേയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞശേഷം തുടർച്ചയായി നാല് ദിവസം കൂട്ടിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike fourth consecutive day after elections

Next Story
തിരുത്തണം, പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടുമായി ലീഗിന്റെ വിദ്യാര്‍ഥി, സംസ്കാരിക സംഘടനകൾPK Kunhalikkutty, പികെ കുഞ്ഞാലിക്കുട്ടി, Muslim League, മുസ്ലിം ലീഗ്, MSF against Muslim League, എംഎസ്എഫ്, Muslim League Election News, മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് പ്രകടനം, Muslim League Election performance, Muslim League Victory, Muslim Students Federation, Latest Malayalam News, IE Malayalam ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com