/indian-express-malayalam/media/media_files/uploads/2017/03/PETROLpetrol-759.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില സർവകാല റെക്കോർഡിൽ. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. ഈ മാസം മാത്രം ഇത് അഞ്ചാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ദിവസേനയുള്ള നേരിയ വർധനവിലൂടെ വലിയ തുകയാണ് ഉപഭോക്താക്കൾക്ക് പമ്പുകളിൽ നൽകേണ്ടി വരുന്നത്.
Also Read: ഓപ്പറേഷൻ സ്ക്രീൻ: പരിശോധന നിർത്തിവെച്ച് മോട്ടോർ വാഹന വകുപ്പ്
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വർധിച്ചത്. കഴിഞ്ഞ ആറു മാസത്തിനിടെ പത്ത് രൂപയ്ക്ക് മുകളിലാണ് പെട്രോൾ വില ഉയർന്നത്.
Also Read: കാത്തിരിപ്പ് അവസാനിക്കുന്നു; ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം 28ന്
ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വിലയെയും രൂപയുടെ ഡോളർ മൂല്യത്തെയും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിർണയിക്കുന്നത്. എന്നാൽ, രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 52-53 ഡോളർ നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധന വില വർധിക്കുന്നത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us