/indian-express-malayalam/media/media_files/uploads/2021/05/petrol-2.jpg)
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമായി.
കൊച്ചിയില്‍ പെട്രോള്‍ വില 101.82 രൂപയും ഡീസലിന് 94.77 രൂപയുമാണ് പുതിയ നിരക്ക്. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102.13 രൂപയും ഡീസലിന് 95.24 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ക്രൂഡ്ഓയിൽ വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്.
ഒരു ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ചത്. ഡീസൽ വില കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി വർധിപ്പിച്ചിരുന്നു.
Also Read: ബൈജുവിനെ മോൺസണാക്കി, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ഫൊട്ടോ; ഡിജിപിക്ക് പരാതിനൽകി മന്ത്രി ശിവൻകുട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.