ഇന്ധന നിരക്കില്‍ കുതിപ്പ്; 72 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂട്ടി

തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി

Petrol, Diesel

കൊച്ചി: രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ കുതിപ്പ്. ഡീസലിന് പിന്നാലെ പെട്രോള്‍ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 72 ദിവസത്തിന് ശേഷമാണ് പ്രെട്രോള്‍ വില കൂടുന്നത്. ലിറ്ററിന് 22 പൈസയാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്താണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പെട്രോള്‍ ഒരു ലിറ്ററിന് 103 രൂപ 70 പെസയാണ്. കൊച്ചിയില്‍ 101 രൂപ 70 പൈസയും കോഴിക്കോട് 101 രൂപ 92 പൈസയുമാണ് ഇന്നത്തെ വില.

അതേസമയം, തുടര്‍ച്ചയായ നാലാം ദിവസവും ഡീസല്‍ വില കൂട്ടി. 26 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഡീസല്‍ ഒരു ലിറ്ററിന് 94 രൂപ 58 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് 96 രൂപ 48 പൈസയും കോഴിക്കോട് 94 രൂപ 82 പൈസയുമാണ് വില.

Also Read: സംസ്ഥാനത്ത് മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues sep 28

Next Story
സംസ്ഥാനത്ത് മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com