Latest News

കുതിപ്പ് തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു

Petrol price, Diesel

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില 101 കടന്നു. 101 രൂപ 33 പൈസയാണ് ഇന്നത്തെ വില. പെട്രോളിന് 107 രൂപ 76 പൈസയാണ്.

എറണാകുളത്തും കോഴിക്കോടും ഡീസൽ വില സെഞ്ചുറി അടിക്കാൻ ഒരുങ്ങുകയാണ്. എറണാകുളത്ത് ഒരു ലിറ്റർ ഡീസലിന് 99 രൂപ 41 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് ഇത് 99 രൂപ 63 പൈസയാണ്.

എറണാകുളത്ത് പെട്രോളിന് 105 രൂപ 72 പൈസയും കോഴിക്കോട് 105 രൂപ 92 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 21 ദിവസത്തിൽ ഡീസലിന് 5.87 രൂപയും പെട്രോളിന് 4.07 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.

Also Read: സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues price today oct 16th

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com