scorecardresearch
Latest News

ഇന്ധന നിരക്ക് റെക്കോര്‍ഡിലേക്ക്; സെഞ്ചുറി അടിക്കാന്‍ ഡീസലും

കഴിഞ്ഞ രണ്ട് ആഴ്ചയായി ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുകയാണ്

Petrol Price

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി രാജ്യത്ത് ഇന്ധന നിരക്ക് കുതിക്കുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില 106 കടന്നു. ഡീസല്‍ നിരക്ക് നൂറിലേക്ക് അടുക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 08 പൈസയാണ്. ഡീസല്‍ വില 99 കടന്നു. 99 രൂപ 45 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 104 രൂപ 15 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 97 രൂപ 64 പൈസയും.

കോഴിക്കോട് പെട്രോള്‍ വില 105 രൂപയിലേക്ക് അടുക്കുകയാണ്. പെട്രോള്‍ ഒരു ലിറ്ററിന് 104 രൂപ 47 പൈസയാണ് പുതിയ നിരക്ക്. ഡീസല്‍ ഒരു ലിറ്ററിന് 97 രൂപ 78 പൈസയാണ്. കഴിഞ്ഞ രണ്ട് ആഴ്ചയായി ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുകയാണ്.

Also Read: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ സ്ഥാനമൊഴിയുന്നു

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petrol diesel price hike continues oct 9th