തിരുവനന്തപുരം: രാജ്യത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഡീസലിന് നാല് രൂപയിലധികമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് മൂന്ന് രൂപയോളവും കൂട്ടിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധന നിരക്ക്. തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105 രൂപ 78 പൈസയാണ്. ഡീസല്‍ വില 99 കടന്നു. 99 രൂപ 08 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 85 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 97 രൂപ 27 പൈസയും.
കോഴിക്കോട് പെട്രോള്‍ വില 104 രൂപ പിന്നിട്ടു. പെട്രോള്‍ ഒരു ലിറ്ററിന് 104 രൂപ 17 പൈസയാണ് പുതിയ നിരക്ക്. ഒരു ലിറ്ററിന് 97 രൂപ 41 പൈസയാണ്. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് ആഴ്ചയായി ഇന്ധന നിരക്ക് കുതിക്കുകയാണ്.