ഇന്ധന നിരക്കില്‍ കുതിപ്പ് തുടരുന്നു; ഇന്നും കൂട്ടി

തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയിലേക്ക് അടുക്കുകയാണ്

Petrol, Diesel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 73 പൈസയും പെട്രോളിന് ആറ് രൂപ അഞ്ച് പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപയിലേക്ക് അടുക്കുകയാണ്. നഗരത്തില്‍ പെട്രോള്‍ ഒരു ലിറ്ററിന് 109 രൂപ 51 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ ഒരു ലിറ്ററിന് 103 രൂപ 15 പൈസയുമായി വര്‍ധിച്ചു. തലസ്ഥാന ജില്ലയില്‍ തന്നെയാണ് ഇന്ധന നിരക്ക് ഏറ്റവും കൂടുതല്‍.

കൊച്ചിയില്‍ ഡീസല്‍ വില 101 കടന്നു. 101 രൂപ 32 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപ 55 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 107 രൂപ 69 പൈസയായി ഉയര്‍ന്നു. ഡീസലിന് 101 രൂപ 46 പൈസയാണ് ഒരു ലിറ്ററിന്.

Also Read: രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി പേടിഎം; സെബിയുടെ അംഗീകാരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues oct 23

Next Story
കനത്ത മഴ: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി; ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചുMullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com