Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

ബ്രേക്കില്ലാതെ ഇന്ധന നിരക്ക്; ഇന്നും കൂട്ടി

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഡീസലിന് അഞ്ച് രൂപ 13 പൈസയും പെട്രോളിന് മൂന്ന് രൂപ 44 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 101 രൂപയിലേക്ക് അടുക്കുകയാണ്. 100 രൂപ 57 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപയും. കൊച്ചിയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 10 പൈസയാണ് നിരക്ക്. ഡീസല്‍ വില 98 രൂപ 74 പൈസയും.

കോഴിക്കോട് പെട്രോള്‍ വില 105 രൂപ പിന്നിട്ടു. പെട്രോള്‍ ഒരു ലിറ്ററിന് 105 രൂപ 26 പൈസയാണ് പുതിയ നിരക്ക്. ഡീസല്‍ വില 99 രൂപയിലേക്ക് അടുക്കുകയാണ്. ഒരു ലിറ്ററിന് 98 രൂപ 93 പൈസയാണ് വില.

Also Read: അതിശക്തമായ മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues oct 14th

Next Story
മഴയ്ക്ക് നേരിയ ശമനം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain , Monsoon, Umbrella, മഴ , Iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X