scorecardresearch
Latest News

ഇന്ധന നിരക്ക്: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

തിരുവനന്തപുരം ജില്ലയിലാണ് ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത്

Petrol, Diesel, Oil Price

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുന്നത്.

തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില 104 കടന്നു. ഒരു ലിറ്ററിന് 104 രൂപ 13 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 95 രൂപ 35 പൈസയും. കൊച്ചിയില്‍ പെട്രോളിന് 102 രൂപ ഏഴ് പൈസയും ഡീസലിന് 95 രൂപ എട്ട് പൈസയുമാണ്.

കോഴിക്കോട് പെട്രോള്‍ ഒരു ലിറ്ററിന് 102.34 പൈസയാണ് വില. ഡീസലിന് 95 രൂപ 35 പൈസയും. 72 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പെട്രോള്‍ വില കൂട്ടിയത്. ഡീസല്‍ നിരക്കില്‍ കഴിഞ്ഞ ഒരാഴ്ചയായി വര്‍ധനവ് രേഖപ്പെടുത്തുന്നു.

Also Red: പമ്പ കിട്ടിയില്ലെങ്കിൽ മന്ദാകിനി വരും; കൊച്ചി മെട്രോ ട്രെയിനുകൾ ഇനി നദികളുടെ പേരിൽ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petrol diesel price hike continues oct 1

Best of Express