തിരുവനന്തപുരം: രാജ്യത്ത് ഇന്ധനനിരക്ക് ബ്രേക്കില്ലാതെ വര്‍ധിക്കുകയാണ്. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും കൂട്ടി. തലസ്ഥാന ജില്ലയിലെ പെട്രോള്‍ വില നൂറിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ പതിനെട്ട് ദിവസത്തിനിടെ ഇന്ധന വില കൂട്ടുന്നത് പത്താം തവണയാണ്.
തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയും ഡീസലിന് 94.24 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97 കടന്നു. 97.15 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 93.41 രൂപയും. കോഴിക്കോട് പെട്രോള്‍ വില 96 പിന്നിട്ടു.
Also Read: സ്ഥിരതയോടെ മുന്നേറി ഇന്ധനവില; ഇന്നും കൂട്ടി