കൊച്ചി: രാജ്യത്ത് ഇന്ധന വിലയിലെ കുതിപ്പ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഡീസല്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ പെട്രോള്‍ വില 102 കടന്നു. 102 രൂപ ആറ് പൈസയാണ് ഇന്നത്തെ നിരക്ക്. തലസ്ഥാന ജില്ലയില്‍ പെട്രോള്‍ വില 104 ലേക്ക് അടുക്കുകയാണ്. 103.83 രൂപയാണ് ലിറ്ററിന്.
കോഴിക്കോട് 102.71 രൂപയായും പെട്രോള്‍ വില വര്‍ധിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഡീസലിന് 17 പൈസയും പെട്രോളിന് 35 പൈസയും കൂട്ടിയിരുന്നു.
Also Read: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍