Latest News

ഇന്ധനവില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 104ലേക്ക്

അന്തരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് വർധന തുടരുന്നത്

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടിയത്. അന്തരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറയുമ്പോഴാണ് രാജ്യത്ത് വർധന തുടരുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപക്ക് അടുത്തെത്തി.

ജില്ലയിൽ ഒരു ലിറ്റർ പെട്രോളിന് 103 രൂപ 53 പൈസയും ഡീസലിന് 96 രൂപ 47 പൈസയുമാണ്. കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 101.66 രൂപയും ഡീസലിന് 94.17 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 102.30 രൂപയും ഡീസലിന് 95.35 പൈസയുമായി.

Read Also: മുഖ്യമന്ത്രി വിളിച്ചു, കട തുറക്കൽ സമരത്തിൽനിന്ന് പിന്മാറി വ്യാപാരികൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues july 15 update

Next Story
ശക്തമായ കാറ്റ്; കൊയിലാണ്ടിയിൽ ട്രെയിനിനു മുകളിൽ തെങ്ങ് വീണ് ഗതാഗതം തടസ്സപ്പെട്ടുFog, Train
The moderation of comments is automated and not cleared manually by malayalam.indianexpress.com