Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പിടിതരാതെ ഇന്ധനവില; രാജസ്ഥാനിൽ 100 രൂപ കടന്ന് ഡീസൽ

പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്

Petrol price, പെട്രോള്‍ വില, Diesel price, ഡീസല്‍ വില, petrol price hike, diesel price hike, ഇന്ധനവില വര്‍ദ്ധിക്കുന്നു, petrol diesel new rate, പെട്രോള്‍ ഡീസല്‍ പുതിയ നിരക്ക്, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം/ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ രാജസ്ഥാനില്‍ ഡീസല്‍ വില ലിറ്ററിന് നൂറ് കടന്നു. പെട്രോള്‍ വില 100 കടക്കുന്ന ഏഴാമത്തെ സംസ്ഥാനമായി കര്‍ണാടക മാറുകയും ചെയ്തു.

ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് രാജ്യത്ത് ഉണ്ടായത്. മേയ് നാലു മുതല്‍ ഇരുപത്തി മൂന്നാമത്തെ വില വര്‍ധനവാണിത്. ഈ 23 വര്‍ധനവിലൂടെ പെട്രോള്‍ വില ലിറ്ററിന് 5.72 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയുമാണ് ഉയര്‍ന്നത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലും നൂറിനു മേലെയാണു പെട്രോള്‍ വില. കര്‍ണാടകയിലെ ബിദാര്‍, ബെല്ലാരി, കൊപ്പല്‍, ദാവന്‍ഗരെ, ഷിമോഗ, ചിക്മംഗളുര്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു. ബെംഗളുരുവില്‍ പെട്രോളിന് 99.39 രൂപയും ഡീസലിനു 92.27 രൂപയുമാണ് ലിറ്റര്‍ വില.

മുംബൈയില്‍ പെട്രോളിന് 102.30 രൂപയും ഡീസലിന് 94.39 രൂപയുമാണ് വില. ഡല്‍ഹിയില്‍ പെട്രോളിനു ലിറ്ററിനു 96.12 രൂപയും ഡീസലിനു 86.98 രൂപയുമാണ് വില.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിക്കു സമീപമുള്ള, രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറിലെത്തിയത്. ഫെബ്രുവരി പകുതിയോടെയായിരുന്നു ഇത്. ഇവിടെ ഇന്ന് ഡീസല്‍ വിലയും 100 കടന്നു. നഗരത്തില്‍ പെട്രോള്‍ വില രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ലിറ്ററിന് 107.22 രൂപയാണ്. ഡീസല്‍ 100.05 രൂപയും. പ്രീമിയം പെട്രോള്‍ ലിറ്ററിന് 110.50 രൂപയും ഇതേ ഗ്രേഡിലുള്ള ഡീസലിന് 103.72 രൂപയുമാണ്.

ലേയില്‍ പെട്രോള്‍ ലിറ്ററിന് 101.73 രൂപയ്ക്കും ഡീസലിന് 93.66 രൂപയ്ക്കുമാണു വില്‍പ്പന. ഇതിനുപിന്നാലെ ശ്രീനഗറും പെട്രോള്‍ വില 100 രൂപയ്ക്കടുത്ത് (99.27 രൂപ) എത്തിയിരിക്കുകയാണ്്. ഇതേ പാതയിലുള്ള ഹൈദരാബാദില്‍ 99.96 രൂപയാണ് പെട്രോള്‍ വില.

Read Also:പെട്രോള്‍, ഡീസല്‍ വില ഉയരുന്നതിനു കാരണമെന്ത്?

തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് 98 കടന്നു. 98 രൂപ 16 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.48 രൂപയാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയും ഡീസലിന് 91.66 രൂപയുമാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് ഏഴാം തവണയാണ് വില കൂട്ടുന്നത്. കേരളത്തില്‍ പ്രീമിയം പെട്രോളിന് കഴിഞ്ഞ ദിവസം 100 കടന്നിരുന്നു.

(മൂല്യവര്‍ധിത നികുതി (വാറ്റ്) പോലുള്ള നികുതികളുടെയും കടത്ത് നിരക്കിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ വാറ്റ് ഈടാക്കുന്നത് രാജസ്ഥാനാണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

ഇന്ധനവില വര്‍ധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്നലെ രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന പശ്ചാത്തലത്തിലുളള ഇന്ധനവില വര്‍ധനവ് ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike continues

Next Story
മുട്ടില്‍ മരംകൊള്ള: ആരോപണങ്ങള്‍ ഉന്നത തല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com