Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഇന്ധന വില വീണ്ടും കൂട്ടി; തിരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായി ഇത് മൂന്നാം ദിവസം

ഫെബ്രുവരി മാസത്തിൽ ഉയർന്നു നിന്നിരുന്ന പെട്രോൾ വില കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുറഞ്ഞത്

ഡൽഹി: രാജ്യത്തെ ഇന്ധന വില വീണ്ടും കൂട്ടി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം തുടർച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 92 രൂപ 97 പൈസയും ഡീസലിന് 87 രൂപ 57 പൈസയുമായി. കൊച്ചിയിൽ ഇന്നത്തെ വില 91 രൂപ 15 പൈസയും, ഡീസൽ വില 87 രൂപ 57 പൈസയുമായി.

Read Also: സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ നിരക്ക് ഏകീകരണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഫെബ്രുവരി മാസത്തിൽ ഉയർന്നു നിന്നിരുന്ന പെട്രോൾ വില കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കുറഞ്ഞത്. ഫെബ്രുവരിയില്‍ 16 തവണയായിരുന്നു വില കൂട്ടിയത്. ഇതോടെ, വില റെക്കോർഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. പിന്നീട് മെയ് രണ്ട് വരെ വലിയ മാറ്റങ്ങളില്ലാതെ തുടർന്ന വിലയാണ് തിരഞ്ഞെടുപ്പ് ഫലം വന്ന് കഴിഞ്ഞ് മൂന്ന് ദിവസം തുടർച്ചയായി കൂട്ടിയിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol diesel price hike after elections

Next Story
കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തയാറെടുക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി
The moderation of comments is automated and not cleared manually by malayalam.indianexpress.com