ന്യൂഡൽഹി: ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 13ന് പെട്രോൾ വിതരണക്കാർ പമ്പുകളടച്ച് പ്രതിഷേധിക്കും.

ദിവസേനയുള്ള വിലനിശ്ചയിക്കൽ പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെയും ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവരുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ