തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ് നടന്നതായി റിപ്പോര്‍ട്ട്. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ബോംബെറിഞ്ഞവർ ഹെൽമറ്റ് ധരിച്ചിരുന്നെന്ന് നാട്ടുകാർ പോലീസിന് മൊഴി നൽകി. സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കമുള്ള നേതാക്കള്‍ സംഥലം സന്ദര്‍ശിച്ചു.
സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരെ കൈയേറ്റം നടന്നതിന് പിന്നാലെയാണ് ബോംബേറ് നടന്നത്. യെച്ചൂരിയെ കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ സിപിഎം പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.