തിരുവനന്തപുരത്ത് പൊലീസിനുനേരെ പെട്രോള്‍ ബോംബേറ്; ജീപ്പ് തകർത്തു

പൊലീസ് വാഹനം പൂർണമായും അടിച്ചു തകർത്തു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം

kerala police, police attack, ie malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുറ്റിച്ചൽ നെല്ലിക്കുന്നിൽ പൊലീസിനുനേരെ ആക്രമണം. നെയ്യാര്‍ ഡാം പൊലീസിനുനേരെ കഞ്ചാവ് മാഫിയ പെട്രോള്‍ ബോംബ് എറിഞ്ഞു. അതിനുശേഷം പൊലീസ് വാഹനം പൂർണമായും അടിച്ചു തകർത്തു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.

പ്രദേശത്ത് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്തെത്തിയത്. കുറ്റിച്ചൽ നെല്ലിക്കുന്ന് കോളനിയിൽ പൊലീസ് എത്തിയതും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മാഫിയ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിപിഒ ടിനോ ജോസഫിന് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമികൾക്കു വേണ്ടിയുളള തിരച്ചിൽ പൊലീസ് തുടങ്ങി. സംഭവത്തിനുപിന്നാലെ പ്രതികൾ വനത്തിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Read More: Kerala Weather: തോരാതെ മഴ; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol bomb attack on trivandrum police531979

Next Story
Kerala Lottery Akshaya AK-497: അക്ഷയ AK-497 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാംkerala lottery result, kerala lottery result today, kerala lottery results, അക്ഷയ ഭാഗ്യക്കുറി, akshaya lottery, akshaya lottery result, akshaya lottery ak 494 result, keralalottery result ak 494, kerala lottery result ak 494 today, kerala lottery result today, kerala lottery result today akshaya, kerala lottery result akshaya, kerala lotteryresult akshaya ak 494, akshaya lottery ak 494 result today, akshaya lottery ak 494 result today live, ie malayalam, കേരള ഭാഗ്യക്കുറി, ലോട്ടറി ഫലം, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com