Latest News

82 രൂപ കടന്ന് പെട്രോള്‍ വില, കുതിച്ച് ഉയര്‍ന്ന് പാചകവാതക വിലയും

ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയിലെത്തി

Daily revision of fuel price, ഇന്ധന വില നിശ്ചയിക്കൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, IOCL, Bharath Petroleum, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, Hindusthan Petroleum

തിരുവനന്തപുരം: പ്രളയം തീര്‍ത്ത ദുരിതത്തില്‍ നിന്നും പതിയെ കയറി വരുന്ന കേരളത്തിന് ഇരുട്ടടിയായി ഇന്ധന വില. പെട്രോളിന് സംസ്ഥാനത്ത് വില 82 രൂപ കടന്നു. തിരുവനന്തപുരത്ത് 82.04 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 75.53 രൂപയാണ്.

പെട്രോളിന് ലിറ്ററിന് 18 പൈസയും ഡീസലിന് 24 പൈസയുമാണ് അര്‍ധരാത്രിയോടെ വര്‍ധിച്ചത്. അതേസമയം തന്നെ പാചകവാതകത്തിന്റെ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് 30 രൂപ കൂടി 812.50 രൂപയിലെത്തി. വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന് 47 രൂപ കൂടി 1410.50 രൂപയായി.

സബ്‌സിഡിയുള്ള പാചകവാതകത്തിന് ഡല്‍ഹിയില്‍ 1.49 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സിലിണ്ടറിന് ഇന്നു മുതല്‍ 499.51 രൂപയാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol and gas prize meets hike

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com