Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

ഇന്ധന വില പുതിയ ഉയരത്തിൽ; പലയിടത്തും പെട്രോളിനു 100 കടന്നു

ഫെബ്രുവരിയിൽ 16 തവണയാണ് വില വർധിപ്പിച്ചത്

Petrol price, പെട്രോള്‍ വില, Diesel price, ഡീസല്‍ വില, petrol price hike, diesel price hike, ഇന്ധനവില വര്‍ദ്ധിക്കുന്നു, petrol diesel new rate, പെട്രോള്‍ ഡീസല്‍ പുതിയ നിരക്ക്, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം
എക്‌സ്‌പ്രസ് ഫൊട്ടോ: നിർമൽ ഹരിന്ദ്രൻ

ന്യൂഡൽഹി/തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഈ മാസം പതിനഞ്ചാം തവണയാണ് വില വർധിപ്പിക്കുന്നത്. പെട്രോളിന് ലിറ്ററിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്.

രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പലനഗരങ്ങളിലും പെട്രോൾ വില ലിറ്ററിനു 100 രൂപ കടന്നു. മുംബൈയിൽ പെട്രോളിനു 100.19 രൂപയും ഡീസലിനു 92.17 രൂപയുമാണു പുതിയ വില. ഡൽഹിയിൽ പെട്രോളിനു 93.94 രൂപയും ഡീസലിനു 84.89 രൂപയുമാണു ലിറ്ററിനു വില.

രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില. പെട്രോളിനു 104.94 രൂപയും ഡീസലിനു 97.79 രൂപയുമാണ് ഇവിടെ ലിറ്ററിനു വില.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 91.28 രൂപ. കൊച്ചിയിൽ പെട്രോളിന് 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 94.63 രൂപയും ഡീസലിന് 90.4 രൂപയുമാണ് ഇന്നത്തെ വില.

Read Also: ലോക്ക്ഡൗൺ തുടരണമെന്ന് ആരോഗ്യ വിദഗ്ധർ; തീരുമാനം ഇന്ന് ഉണ്ടായേക്കും

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം തുടർച്ചയായ ദിവസങ്ങളിലാണ് രാജ്യത്ത് ഇന്ധന വില കൂടിയത്. മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടർച്ചയായുള്ള വില വർധനവിന് ശമനമുണ്ടായിരുന്നതാണ്. എന്നാൽ ഈ മാസം മേയ് നാലു മുതൽ ഇതുവരെ 15 തവണ വില വർധിപ്പിച്ചു. ഇതോടെ ഈ മാസം പെട്രോൾ വില ലിറ്ററിന് 3.54 രൂപയും ഡീസലിന് 4.16 രൂപയുമാണ് ഉയർന്നത്.

ഫെബ്രുവരിയിൽ 16 തവണയാണ് വില വർധിപ്പിച്ചത്. ഏകദേശം 20 രൂപക്ക് മുകളിലാണ് കഴിഞ്ഞ ഒരു വർഷം വർധനവ് ഉണ്ടായിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol and diesel price for the 15th time in one month

Next Story
ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; വ്യാവസായിക സ്ഥാപനങ്ങള്‍ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express