Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

ഇന്ധന വില താഴേക്ക്; പുതിയ നിരക്കുകള്‍

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്

Petrol price, പെട്രോള്‍ വില, Diesel price, ഡീസല്‍ വില, petrol price hike, diesel price hike, ഇന്ധനവില വര്‍ദ്ധിക്കുന്നു, petrol diesel new rate, പെട്രോള്‍ ഡീസല്‍ പുതിയ നിരക്ക്, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കുറച്ചു. ഒരാഴ്‌ചയ്‌ക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90 രൂപ 83 പൈസയാണ്. ഡീസലിന് 85 രൂപ 39 പൈസയുമായി. മൂന്ന് തവണയായി പെട്രോളിന് 61 പൈസയും ഡീസലിന് 63 പൈസയുമാണ് കുറഞ്ഞത്. ഇന്ധന വില വർധനവിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അടിക്കടിയുള്ള വില വർധനവിന് ശമനമുണ്ടായത്. ഫെബ്രുവരിയില്‍ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോർഡ് ഉയരത്തിലെത്തി നില്‍ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ധനയില്‍ സ്‌തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petrol and diesel price comes down

Next Story
ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com