Latest News

കൊറോണക്കാലത്ത് ബിവറേജസ് അടച്ചുപൂട്ടണമെന്ന് ഹർജി

കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട‌്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞത്

corona beverages, ബിവറേജസ് ഔട്ട്ലെറ്റുകൾ, Corona India, കൊറോണ ഇന്ത്യ, COVID 19, കോവിഡ് 19, orona kerala live updates, covid 19 live updates, corona kerala live, iemalayalam, ഐഇ മലയാളം,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം

കൊച്ചി: കൊറോണ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തെ ബിവറേജ് ഔട്ട‌്‌ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജസ് ഔട്ട‌്‌ലറ്റുകളുടെ മുന്നിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണെന്നും രോഗബാധയ്ക്ക് കാരണമാകുമെന്നുമാണ് ഹർജിയിലെ ആരോപണം.

ഔട്ട‌്‌ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടി ഇല്ലെന്നും ഹർജിയിൽ പറയുന്നു. ലഹരി നിർമാർജന സമിതിയംഗവും ആലുവ എടത്തല സ്വദേശിയുമായ എം.കെ.എ.ലത്തീഫാണ് ഹർജിയുമായി കോടതിയെ സമീപിച്ചിട്ടുള്ളത്.

Read More: കോവിഡ് 19: ഇന്ത്യയിൽ മരണം മൂന്നായി; 125 പേർക്ക് രോഗം സ്ഥിരീകരിച്ചു

അതേസമയം, കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ബിവറേജസ് ഔട്ട‌്‌ലറ്റുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വിദേശമദ്യ ഷോപ്പുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. തുറന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് തീരുമാനം. ക്യൂ ഉള്ള സ്ഥലങ്ങളില്‍ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. പരസ്പരം സ്പര്‍ശനം വരാതെ നില്‍ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മാഹിയില്‍ ബാറുകള്‍ മാത്രമാണ് അടച്ചിട്ടുള്ളത്. ഷോപ്പുകള്‍ അടച്ചിട്ടില്ല. കേരളത്തിന്റെ സാഹചര്യത്തില്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് വിലയിരുത്തലെന്നും മന്ത്രി പറഞ്ഞു.

ബിവറേജസ് മദ്യവിൽപന ശാലകൾ പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്നായിരുന്നു വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ പ്രതികരണം. കൂട്ടമായി മദ്യം വാങ്ങാൻ എത്തുന്നത് നിയന്ത്രിക്കും. വ്യക്തി ശുചിത്വം പാലിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും തിക്കും തിരക്കുമുണ്ടാക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു.

എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന് ഉമ്മൻചാണ്ടി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഉമ്മൻ ചാണ്ടി കത്തയച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition to shut down beverages outlets due to corona virus

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com