കടകളില്‍ പോകാന്‍ വാക്സിനേഷന്‍ നിര്‍ബന്ധം; സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹർജിക്കാരന്റെ വാദം

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: കടകളിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. സമൂഹത്തിൽ മരുന്നുകളോട് അലർജി ഉള്ളവർക്ക് ടെസ്റ്റ് ഡോസ് എടുത്തു വാക്സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യത്തിലാണ് ചാലക്കുടി സ്വദേശി പോളി വടക്കൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അലർജിക് രോഗിയായ ഹർജിക്കാരൻ ഏത് ഇംഗ്ലീഷ് മരുന്ന് എടുക്കണമെങ്കിലും ടെസ്റ്റ് ഡോസ് സ്വീകരിച്ച ശേഷമാണ് സാധിക്കുന്നത്. വാക്സിൻ ടെസ്റ്റ് ഡോസ് ലഭിക്കുമോ എന്നറിയാൻ കളമശേരി മെഡിക്കൽ കോളജ് ഉൾപ്പടെ പല ആശുപത്രികളെ സമീപിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മാർഗനിർദേശം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഇത് കാണിച്ച് ഡിഎംഒയ്ക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. അലർജി പ്രശ്നമുള്ളവർക്ക് വാക്സിൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്.

സർക്കാരിന്റെ പുതിയ മാനദണ്ഡമനുസരിച്ച് വാക്സിൻ എടുത്തു രണ്ടാഴ്ച കഴിഞ്ഞവർക്കു മാത്രമാണ് കടയിലോ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കു പുറത്തിറങ്ങാനോ സാധിക്കുക. അല്ലെങ്കിൽ കോവിഡ് വന്നു മാറി ഒരു മാസം പൂർത്തിയാകാത്തവർക്കും 72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അനുവാദമുണ്ട്.

എല്ലാ ദിവസവും ആർടിപിസിആർ എടുക്കുക പ്രായാഗികമല്ല എന്നതിനാലാണ് സർക്കാർ ഉത്തരവു പിൻവലിക്കണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പുതിയ കോവിഡ് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹർജിക്കാരന്റെ വാദം. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Also Read: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition in the high court against the governments new covid instructions

Next Story
മുയിൻ അലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ ബോധ്യപ്പെടുത്തി: സാദിഖ് അലി തങ്ങൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express