scorecardresearch
Latest News

‘ഭരണഘടനക്ക് നിരക്കുന്നതല്ല’; ലോകായുക്ത ഓർഡിനൻസിനെതിരെ ഹർജി

നീതി പീഠത്തിൻറെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കന്നതാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നു

Kerala High Court, Rape case, Promise of marriage, consensual sex, ie malayalam

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഭേദഗതി ലോകായുക്തയെ ദുർബലമാക്കുമെന്നും ഓർഡിനൻസ് ഭരണഘടനക്ക് നിരക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി കേരള യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാംഗങ്ങളെയും ഏതിർ കക്ഷികളാക്കിയുള്ള തന്റെ പരാതി ലോകയുക്തയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിരക്കിട്ട് ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ്ഭേദഗതി ചെയ്തതെന്ന് ഹർജിയിൽ പറയുന്നു.

നീതി പീഠത്തിൻറെ ഉത്തരവുകൾ സർക്കാരിന്റെ അന്തിമ തീർപ്പിന് വിധേയമാക്കാനും പൊതുപ്രവർത്തകർക്ക് നിർബാധം അഴിമതി നടത്താനും വഴിയൊരുക്കന്നതാണ് ഭേദഗതിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസ് നാളെ പരിഗണിക്കും.

Also Read: ‘മറ്റൊരിടത്തും ഇല്ലാത്ത വ്യവസ്ഥയായിരുന്നു കേരളത്തിൽ’; ലോകായുക്തയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Petition in high court against lokayukta ordinance