Latest News

ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരം: ഹൈക്കോടതി

ഹർജിയിൽ ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു

churuli, movie, ie malayalam

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ പരാമർശം. ചിത്രം പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ ഒടിടിയിൽ നിന്നടക്കം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൃശൂർ
കോലഴി സ്വദേശിനിയായ അഭിഭാഷക പെഗ്ഗിഫെൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൻ.നഗരേഷ് പരിഗണിച്ചത്.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. സെൻസർ ചെയ്ത പകർപ്പല്ല ഒടിടിയിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ്
കോടതിയെ അറിയിച്ചു.

ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡ്, സോണി മാനേജിങ് ഡയറക്ടർ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടന്മാരായ ജോജു ജോർജ്, ജാഫർ ഇടുക്കി എന്നിവരടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.

ഏറെ നിഗൂഢത നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘ചുരുളി’ പറയുന്നത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസും ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിനയ് തോമസിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷ് ആണ്.

Read More: ഭൂതത്തിനും ഭാവിക്കുമിടയിലെ വർത്തമാനം: ‘ചുരുളി’ സിനിമാനുഭവത്തെക്കുറിച്ച് കഥാകൃത്ത് വിനോയ് തോമസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition in high court against churuli movie

The moderation of comments is automated and not cleared manually by malayalam.indianexpress.com