സമരമാണെങ്കിലും സാമൂഹിക അകലം വേണം: ഹൈക്കോടതി

രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു

Covid, കോവിഡ്, Corona, കൊറോണ, plea, ഹർജി, Strikes, സമരങ്ങൾ, IE malayalam, ഐഇ മലയാളം

കൊച്ചി: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്ടീയ പാർട്ടികൾ നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും തടയണമെന്ന ഹർജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. കോവിഡ് കാലത്ത് സമരം നടത്തുന്ന രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമുഹിക അകലം കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി.

സംഘടനകൾ കോവിഡ് മാർഗനിർദ്ദേശ പ്രകാരമുള്ള സാമുഹിക അകലം പാലിക്കുന്നുണ്ടന്ന് ഉറപ്പാക്കമെന്നും ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിനും കോടതി നിർദേശം നൽകി. നിയന്ത്രണ കാലയളവിൽ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നുവെന്ന് സർക്കാർ കോടതിയെ അറിയിക്കണം. എത്ര കേസുകൾ എടുത്തുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു.

Also Read: എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ്

കോവിഡ് വ്യാപനം ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സംഘം ചേർന്നുള്ള പ്രതിഷേധങ്ങളും സമരങ്ങളും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും അതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ നിയന്ത്രിക്കാന്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. രാഷ്ടീയ പാർട്ടികൾക്കെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Also Read: നാലാം ദിവസവും 400ന് മുകളിൽ; അറിയാം പ്രധാന കോവിഡ് വാർത്തകൾ

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പല സ്ഥലങ്ങളും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി തുടരുകയാണ്. സമൂഹവ്യാപനത്തിന് സമാനമായ സാഹചര്യങ്ങളാണ് പലമേഖലകളിലുമുള്ളതെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നു. രോഗവ്യാപനം കൂടുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

Also Read: രാജ്യത്ത് കോവിഡ് ബാധിതർ 9 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 553 മരണം

സമരങ്ങളുടെ കാര്യത്തിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നപടി എടുക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. മാർഗ നിർദേശം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന ആവശ്യത്തിൽ, ഇക്കാര്യത്തിൽ നിയമത്തിൽ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാൽ നീരീക്ഷിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരാണ് കേസിലെ എതിർകക്ഷികൾ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition against strikes in during covid period

Next Story
കോവിഡ് വ്യാപനം: കേരളം മൂന്നാം ഘട്ടത്തിലെന്നു മുഖ്യമന്ത്രിcoronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news, കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com