Latest News

‘യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കണം’; പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടികജാതി കമ്മിഷന്‍

പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയില്‍ വിശദമായ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി

Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊതുനിരത്തില്‍ വിചാരണ ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മിഷന്‍. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിതയ്ക്കെതിരെ ചിറയന്‍കീഴ് സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് സംസ്ഥാന പൊലീസ് മേധാവിയ്ക്കു കമ്മിഷന്റെ നിർദേശം.

പൊലീസ് യൂണിഫോമിൽ പൊതുജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന ഔദ്യോഗിക ജോലികളിൽനിന്ന് ഒഴിവാക്കണമെന്നും അതിശക്തമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശത്തിൽ പറയുന്നു.

ഉദ്യോഗസ്ഥയുടെ പ്രവൃത്തി ജാതീയ അടിച്ചമർത്തലിന്റെ അടിസ്ഥാനത്തിലാണോ ഉണ്ടായതെന്ന് വിശദമായി പരിശോധിച്ച് കർശന നടപടിയെടുക്കണം. പരാതിക്കാരന്റെ എട്ടു വയസുള്ള മകൾക്കു മാനസികാഘാതം ഉണ്ടാക്കുന്ന വിധത്തിൽ പൊലീസ് ഉദ്യോഗസ്ഥ പ്രവൃത്തിച്ചത് ബാലനീതി നിയമപ്രകാരം ശിക്ഷാർഹമാണ്. അതിനാൽ ഈ നിയമപ്രകാരം അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ പൊലീസ് മേധാവിയോട് നിർദേശിച്ചു.

പൊതുനിരത്തില്‍ വച്ച് പരാതിക്കാരനെയും മകളെയും മോഷ്ടാക്കളെന്ന് വിളിച്ചതുമൂലം അവര്‍ക്കുണ്ടായ അപമാനവും കുട്ടിക്കുണ്ടായ മാനസികവ്യഥയും അപരിഹാര്യമാണെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവൃത്തികള്‍ പിങ്ക് പൊലീസിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സ്ത്രീകളുടെയും കുട്ടികളുടേയും സംരക്ഷണം ഉറപ്പാക്കുകയെന്നതിന് വിരുദ്ധമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി സേനയുടെ തന്നെ വിശ്വാസ്യതയ്ക്കും സത്യസന്ധതയ്ക്കും നിരക്കാത്തതാണ്. സര്‍ക്കാര്‍ പൊതുജനങ്ങളുടെ സംരക്ഷണത്തിനായി പൊലീസ് സേനയില്‍ വരുത്തിയ പരിഷ്കാര നടപടി വനിത ഉദ്യോഗസ്ഥയുടെ പ്രവൃത്തി മൂലം അപഹാസ്യമായതായും പൊതുജനങ്ങള്‍ക്കിടയില്‍ പൊലീസിന്റെ തെറ്റായ മനോഭാവത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയ്ക്ക് വഴി വച്ചതായും കമ്മിഷന്‍ പറയുന്നു.

Also Read: കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടെ? സര്‍ക്കാരിനോട് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition against pink police officer on public harassments

Next Story
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബിപിഎല്‍ കാര്‍ഡ്; പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com