പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താത്തതിനെതിരെ ഹർജി; ഹൈക്കോടതി വിശദീകരണം തേടി

ജിഎസ്ടി കൗൺസിൽ പത്ത് ദിവസത്തിനകം വിശദീകരണം നൽകണം

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Monson Mavunkal case Kerala High court, police harassment complaint in Monson Mavunkal case, sexual harrasment, posco case, മോൺസൺ പീഡന പരാതി, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന കേന്ദ്ര നിലപാടിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ജിഎസ്ടി കൗൺസിൽ പത്ത് ദിവസത്തിനകം വിശദീകരണം നൽകണം.

കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയയ്ക്കാനും പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു.

ജിഎസ്ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം പറയാതെയാണ് നിവേദനം തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് 19ന് പരിഗണിക്കും.

Also Read: അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുടമകള്‍; ഇന്ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Petition against non inclusion of petrol diesel in gst kerala hc sought explanation from gst council

Next Story
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Monsoon, Rain
The moderation of comments is automated and not cleared manually by malayalam.indianexpress.com