/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാതിരുന്ന കേന്ദ്ര നിലപാടിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. ജിഎസ്ടി കൗൺസിൽ പത്ത് ദിവസത്തിനകം വിശദീകരണം നൽകണം.
കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. ഹർജിക്കാരുടെ നിവേദനം കേന്ദ്ര സർക്കാരിന് അയയ്ക്കാനും പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാനും കോടതി നേരത്തെ നിർദേശിച്ചിരുന്നു.
ജിഎസ്ടി കൗൺസിൽ നിവേദനം തള്ളിയതിനെ തുടർന്നാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം പറയാതെയാണ് നിവേദനം തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. കേസ് 19ന് പരിഗണിക്കും.
Also Read: അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുടമകള്‍; ഇന്ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us