കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശക്തമായി ചെന്നിടിച്ചതിനെത്തുടർന്ന് വാതിൽ തകർന്ന് വീട്ടമ്മയുടെ വയറ്റിൽ തുളച്ചുകയറുകയായിരുന്നു. ചേരാനല്ലൂര്‍ സ്വദേശി ബീന (45) യാണ് മരിച്ചത്. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലാണ് സംഭവം.

ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങിയെങ്കിലും താക്കോല്‍ എടുക്കാൻ മറന്നിരുന്നു. തിരികെ കയറി താക്കോല്‍ എടുത്തശേഷം വേഗത്തില്‍ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിച്ചു. വയറിൽ ഉൾപ്പെട ദേഹമാകെ ചില്ല് തുളച്ച് കയറിയിരുന്നു.

ഇടിയുടെ ആഘാതത്തിൽ വീണ ബീന കൈകുത്തി എഴുന്നേറ്റ് നിന്നപ്പോഴേക്കും ബാങ്കിലുണ്ടായിരുന്നവർ ഓടിയെത്തി. . ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.