കൊച്ചി: പെരുമ്പാവൂരിൽ വാഹനാപകടത്തിൽ അഞ്ചു മരണം. രണ്ടുപേർക്ക് പരുക്ക്. ഇടുക്കി ഏലപ്പാറ സ്വദേശികളായ വിജയൻ, ജിനീഷ് (22), കിരൺ (21), ഉണ്ണി (20), ജെറിൻ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിൻ, സുജിത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ കാർ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ജിബിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടു വിടാനായി കാറിൽ വരികയായിരുന്നു സംഘം. ചേലാമറ്റം കാരിക്കോട് വളവിൽ വച്ച് ആന്ധ്രപ്രദേശിൽനിന്നും തീർത്ഥാടകരുമായി വരികയായിരുന്ന ബസ്സുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെയും ബസ്സിന്റെയും മുൻഭാഗം പൂർണമായും തകർന്നു.

നാട്ടുകാരും പൊലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. അതേസമയം, കാർ ഡ്രൈവറുടെ അശ്രദ്ധയും വേഗവുമാണ് അപകടത്തിനിടയാക്കിയെന്ന് ആർടിഒ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ