കണ്ണൂർ: കനത്ത മഴയെ തുടർന്ന് തലശ്ശേരി-മൈസൂർ പാതയിലെ പെരുന്പാടി പാലം തകർന്നു. ഇന്നലെ രാത്രിയോടെയാണ് കനത്ത കുത്തൊഴുക്കിൽ പാലം തകർന്നത്. സമീപത്തുള്ള ടാകം നിറഞ്ഞു കവിഞ്ഞൊഴുകിയ കനത്ത വെള്ളപ്പാച്ചിലില്‍ പാലത്തിന്റെ ഇരുവശവും ഇടിഞ്ഞു തകര്‍ന്നു. റോഡിന് നടുവിലൂടെയാണ് ഇപ്പോൾ വെള്ളം ഒഴുകുന്നത്.

പാലം തകർന്നതോടെ തലശേരി- ബംഗളുരു അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം പൂർണ്ണമായി നിലച്ചു. നൂറ് കണക്കിന് ചരക്ക് ലോറികളും കര്‍ണ്ണാടക കേരള ആര്‍ ടി സി ബസുകളും സ്വകാര്യ ടൂറിസ്റ്റ് ബസുകളും വിനോദയാത്രാ വാഹനങ്ങളും കടന്നു പോവുന്ന ഇന്റര്‍സ്റ്റേറ്റ് ഹൈവേയാണിത്. പ്രദേശത്തെ അപായാവസ്ഥ വിലയിരുത്താന്‍ കുടക് ജില്ലാ ഭരണകൂടവും ഉന്നത മേധാവികളും സ്ഥലത്തേക്ക് എത്തിയിരുന്നു. അടിയന്തരമായി പാലം പണിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ