/indian-express-malayalam/media/media_files/uploads/2018/04/thrissur-pooram-thrissur-pooram-festival-759.jpg)
തൃശൂർ: പൂരപ്രേമികളുടെ സന്ദേഹങ്ങൾക്ക് വിരാമം. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം പതിവുപോലെ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ആഘോഷങ്ങളും അതേപടി നടത്താൻ സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്.
സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാം പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്‌ക്കില്ല. എല്ലാ ആചാരങ്ങളും അതേപടി നടക്കും. പൂരം എക്‌സിബിഷനും അനുമതിയുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ തുടങ്ങി.
Read Also: ഇടതുമുന്നണിയ്ക്കും കൂടുതൽ സ്ത്രീകളെ പരിഗണിക്കാമായിരുന്നു: കെ.കെ.ശൈലജ
കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചായിരിക്കും പൂരം നടത്തുക. ആളുകളെ നിയന്ത്രിക്കും. മാസ്‌ക് ധരിക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമായും പാലിക്കണം.
പൂരം പതിവുപോലെ നടത്താൻ സർക്കാർ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.