Latest News

കെട്ടിട നിര്‍മ്മാണാനുമതി ഇനി 30 ദിവസത്തിനുള്ളില്‍: ഇപി ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് ഇനി കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. സംസ്ഥാന വ്യവസായ വകുപ്പ് അവതരിപ്പിച്ച ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റത്തിലൂടെയാണ് (ഐബിപിഎംഎസ്) ഇത് സാധ്യമാവുക. വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഐബിപിഎംഎസിന്റെ സഹായത്തോടെ കെട്ടിട നിര്‍മ്മാണാനുമതി ഓണ്‍ലൈനായി അപേക്ഷിക്കാം. 30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ പുതിയ സംവിധാനം വഴി ലഭിച്ച സര്‍ട്ടിഫിക്കറ്റ് നാല് പേര്‍ക്ക് സമ്മേളനത്തില്‍ […]

EP Jayarajan, ഇപി ജയരാജൻ, CPM, LDF, UDF

കൊച്ചി: സംസ്ഥാനത്ത് ഇനി കെട്ടിട നിര്‍മ്മാണാനുമതി 30 ദിവസത്തിനുള്ളില്‍ ലഭിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. സംസ്ഥാന വ്യവസായ വകുപ്പ് അവതരിപ്പിച്ച ഇന്റലിജന്റ് ബില്‍ഡിംഗ് പ്ലാന്‍ മാനേജ്മന്റ് സിസ്റ്റത്തിലൂടെയാണ് (ഐബിപിഎംഎസ്) ഇത് സാധ്യമാവുക. വ്യവസായ വകുപ്പ് കൊച്ചിയില്‍ സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഐബിപിഎംഎസിന്റെ സഹായത്തോടെ കെട്ടിട നിര്‍മ്മാണാനുമതി ഓണ്‍ലൈനായി അപേക്ഷിക്കാം. 30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ പുതിയ സംവിധാനം വഴി ലഭിച്ച സര്‍ട്ടിഫിക്കറ്റ് നാല് പേര്‍ക്ക് സമ്മേളനത്തില്‍ വച്ച് മന്ത്രി വിതരണം ചെയ്തു.

വ്യവസായ സൗഹൃദത്തില്‍ കേരളത്തിന് ഇപ്പോള്‍ 47 ശതമാനമാണ് കയറ്റമുണ്ടായിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. പുതിയ നയത്തിന്റെ പിന്‍ബലത്തില്‍ അത് 95 ശതമാനം ആകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Permission for building to be more easy says ep jayarajan

Next Story
ഹെഡ് ലൈറ്റിൽ അമിത പ്രകാശമാണോ? മോട്ടോർ വാഹന വകുപ്പ് പിന്നാലെയുണ്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
X