തൃശൂര്‍ പൂരം നടത്താന്‍ അനുമതി; ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാവില്ല

പൂരം എക്സിബിഷനിലും സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണങ്ങളുണ്ടാവില്ല

Thrissur Pooram, തൃശൂര്‍ പൂരം Thrissur, തൃശൂര്‍ T

തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളോടും കൂടെ നടത്താൻ തൃശൂർ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. പൂരത്തിൽ ജനപങ്കാളിത്തത്തിന് നിയന്ത്രണം ഏർപ്പെടുത്തില്ല. പൂരം എക്സിബിഷനും സംഘടിപ്പിക്കും. എക്സിബിഷനിലും സന്ദർശകർക്കു നിയന്ത്രണമുണ്ടാവില്ല. എക്സിബിഷന് പ്രതിദിനം 200 പേര്‍ക്ക് മാത്രം അനുമതി എന്ന നിയന്ത്രണം നീക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരും പൂരം സംഘാടക സമിതി അംഗങ്ങളും കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു. ഇത്തവണ പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More: തൃശൂർ പൂരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തില്ല, ആനപ്രേമികൾക്ക് നിരാശ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും അതേപടി നടത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഈ മാസം 15ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് പൂരം നടത്തിപ്പിന് അനുമതി കിട്ടിയത്. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാം പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്‌ക്കില്ല. എല്ലാ ആചാരങ്ങളും അതേപടി നടക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ എട്ട് ഘടക ക്ഷേത്രങ്ങളിലും ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

പൂരം പതിവുപോലെ നടത്താൻ സർക്കാർ അനുവദിക്കണമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നു. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Permission conduct thrissur pooram without restriction

Next Story
പ്രതിപക്ഷം പ്രതികാര പക്ഷമാകരുത്; കേരളത്തിന്റെ അന്നംമുടക്കാൻ ചെന്നിത്തല ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രിRamesh Chennithala and Pinarayi Vijayan
The moderation of comments is automated and not cleared manually by malayalam.indianexpress.com